സംഗീതമേ
ആകാശവാണി ലളിതഗാനങ്ങള്‍
Sangeethame (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍ശ്രീവല്‍സന്‍ ജെ മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 09 2014 03:56:20.

സംഗീതമേ മന്ത്ര സാരസ്വമേ
നിന്നിലലിയാതെ നീയൊന്നു തഴുകാതെ
വിണ്ണിലും മണ്ണിലും പ്രാണനുണ്ടോ....
ഈ വിണ്ണിനും മണ്ണിനും ജീവനുണ്ടോ...
(സംഗീതമേ...)

മതമത്സരാദികൾക്കാകുമോ നിന്നെ
അതിരും എതിരും ചൊല്ലി ഒതുക്കീടുവാൻ...(2)
നിൻ അലകളിലിളകാതെ അഴകിൽ ഇഴുകാതെ
ഉലകിൽ കഴിയുവാൻ എളുതാമോ
ഉലകിൽ കഴിയുവാൻ എളുതാമോ....
(സംഗീതമേ...)

പഞ്ചേന്ദ്രിയങ്ങളും പ്രാണനുമൊന്നായി
പരമാണുവിൽ ചേരും പരമാർത്ഥമേ...(2)
നിൻ പൊരുളെന്തെന്നറിയാതെ കർണ്ണസുഖത്തിനായ്
കോർത്ത സ്വരസമൂഹമായ് കരുതുകയോ
കോർത്ത സ്വരസമൂഹമായ് കരുതുകയോ....
(സംഗീതമേ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts