ശരത്കാല ചന്ദ്രലേഖ
ആകാശവാണി ലളിതഗാനങ്ങള്‍
Sharathkaala Chandralekha (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംബോംബെ എസ്‌ കമാല്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2014 04:31:58.

ശരത്കാല ചന്ദ്രലേഖ ചിരിക്കുന്നു മേലേ
മനുഷ്യന്റെ മധുര സ്വപ്നം മരിക്കുന്നു താഴെ....
(ശരത്കാല...)
മനസ്സുകൾ മണ്ണിൽ തീർത്ത...മനക്കോട്ടെയെല്ലാം തന്നെ
വിധിയുടെ നെടുവീർപ്പാൽ വീഴുന്നു തകരുന്നു...
(ശരത്കാല...)

ആൾക്കൂട്ടത്തിരക്കിൽ ഞാൻ...അകപ്പെട്ടു നിന്റെ മുന്നിൽ...
അറിയാതെ പെട്ടൂ കണ്ണിൽ..അടുത്തു നാം തമ്മിൽത്തമ്മിൽ...(2)
ശരത്കാല ചന്ദ്രലേഖ ചിരിക്കുന്നു മേലേ
മനുഷ്യന്റെ മധുര സ്വപ്നം മരിക്കുന്നു താഴെ....

പരസ്പരം നാമറിഞ്ഞു...ഒരുമിച്ചു യാത്ര തുടർന്നു
വഴിയിൽ വെച്ചെന്തിനെന്നെ തനിച്ചാക്കി നീ കടന്നൂ...(2)
ശരത്കാല ചന്ദ്രലേഖ ചിരിക്കുന്നു മേലേ
മനുഷ്യന്റെ മധുര സ്വപ്നം മരിക്കുന്നു താഴെ....

കൈവഴികൾ വേർപിരിയുമ്പോൾ..കടൽക്കാറ്റു കൈ കൊട്ടുന്നു
കൈവഴികൾ വേർപിരിയുമ്പോൾ..കടൽക്കാറ്റു കൈ കൊട്ടുന്നു...
താഴെ നമ്മൾ വേർപെടുമ്പോൾ..താരകൾക്കു പുഞ്ചിരി മാത്രം..
താരകൾക്കു പുഞ്ചിരി മാത്രം.....
ശരത്കാല ചന്ദ്രലേഖ ചിരിക്കുന്നു മേലേ
മനുഷ്യന്റെ മധുര സ്വപ്നം മരിക്കുന്നു താഴെ....

 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts