ആദി മദ്ധ്യാന്തങ്ങള്‍
നമ: ശിവായ
Aadi Madhyaanthangal (Nama Sivaya)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംമോഹന്‍ദാസ്‌
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2022 07:17:41.
ആദിമദ്ധ്യാന്തങ്ങൾ ഇല്ലാത്ത തീരത്തിൻ
അക്കരേ അക്കരേ അക്കരേ...
ഇക്കൊടും കാട്ടിൽ ഞാൻ ഒറ്റയ്ക്കുവന്നിതാ
നിൽക്കുന്നു കൊട്ടിയൂർ അപ്പാ
മറ്റാരുമില്ല തുണ അരുളാവു നീ കരുണാ
അക്കരേ കൊട്ടിയൂരപ്പാ
എന്റെ അക്കരേ കൊട്ടിയൂരപ്പാ...

മറ്റൊരു ഗംഗയാം വാവലി പുഴയുടെ
ഇക്കരേ...
ദിക്കറിയാതെ ദിശയറിയാതെ നിൽക്കുന്നു കൊട്ടിയൂർ അപ്പാ
ഇളനീരിറക്കി വയ്ക്കട്ടെ ഞാൻ ഈ നടയിൽ
ഇക്കരേ കൊട്ടിയൂരപ്പാ
എന്റെ ഇക്കരേ കൊട്ടിയൂരപ്പാ...

പഞ്ചാക്ഷരി മന്ത്രം മാറ്റൊലി കൊള്ളുന്നൂ അക്കരേ...
ദീപാരാധന തൊഴാൻ എത്തിടുന്നൂ യക്ഷ കിന്നര ഗന്ധർവ്വ വൃന്ദം
ദുഃഖങ്ങൾ ഇറക്കി വയ്ക്കട്ടെ ഞാൻ ഈ നടയിൽ
അക്കരേ കൊട്ടിയൂരപ്പാ
എന്റെ അക്കരേ കൊട്ടിയൂരപ്പാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts