പറന്ന് പറന്ന്
പൂമരക്കൊമ്പു്
Parannu Parannu (Poomarakkombu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍തൃക്കൊടിത്താനം സച്ചിദാനന്ദന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 26 2014 14:58:11.

പറന്നു പറന്നു പറന്നു ചെല്ലാൻ
പറ്റാത്ത കാടുകളിൽ
കൂടൊന്നു കൂട്ടി ഞാനൊരു പൂമരക്കൊമ്പിൽ ആ...
പൂമരക്കൊമ്പിൽ ആ.....പൂമരക്കൊമ്പിൽ...
ആ...ആ...ആ...ആ...
പൂമരക്കൊമ്പിൽ....പൂമരക്കൊമ്പിൽ...
(പറന്നു പറന്നു...)

കിലുകിലുങ്ങനെ രാക്കിളികൾ
വള കിലുക്കിയ കാലം....(3)
കൊലു കൊലുന്നനെ കാട്ടുപൂക്കൾ
കൊലു കൊലുന്നനെ കാട്ടുപൂക്കൾ....
ചിരിയൊതുക്കിയ കാലം...
(പറന്നു പറന്നു...)

ജാലകങ്ങൾ നീ തുറന്നു
ഞാൻ അതിന്റെ കീഴിൽ നിന്നു...(3)
പാട്ടുപാടി നീ എനിക്കൊരു
പാട്ടുപാടി നീ എനിക്കൊരു കൂട്ടുകാരിയായ്...
പാട്ടുപാടി നീ എനിക്കൊരു കൂട്ടുകാരിയായീ...
കൂട്ടുകാരിയായി.....
(പറന്നു പറന്നു...)

മാല കോർത്തു ഞാൻ നിനക്കൊരു
മന്ത്രകോടി വാങ്ങി വെച്ചു...(3)
പന്തലിട്ടു കാത്തിരുന്നു..(2)
പന്തലിട്ടു കാത്തിരുന്നു...ചന്ദനക്കുറി പൂശി...(2)
(പറന്നു പറന്നു...)

കണ്ടില്ല നിന്നെ മാത്രം
കണ്ടില്ല നിന്നെ മാത്രം...
കണ്ടില്ല നിന്നെ മാത്രം...കാത്തിരുന്നു നിന്നെ മാത്രം..(3)
പൊൻ കിനാക്കൾ പൂത്ത കാലം
പൊൻ കിനാക്കൾ പൂത്ത കാലം പോവതെങ്ങു നീ
പോവതെങ്ങു നീ....
(പറന്നു പറന്നു...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts