ലാവണ്യദേവതേ
പൂമരക്കൊമ്പു്
Lavanya Devathe (Poomarakkombu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംതൃക്കൊടിത്താനം സച്ചിദാനന്ദന്‍
ഗാനരചനതൃക്കൊടിത്താനം സച്ചിദാനന്ദന്‍
ഗായകര്‍തൃക്കൊടിത്താനം സച്ചിദാനന്ദന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 27 2014 14:12:10.

ലാവണ്യദേവതേ നിന്നെ കാണുവാൻ ഇന്നു ഞാൻ വന്നു
ഓമൽക്കിനാവുകളാലെ ഒരു പൂമാല കോർത്തു ഞാൻ തന്നു..
ലാവണ്യദേവതേ നിന്നെ കാണുവാൻ ഇന്നു ഞാൻ വന്നു
ഓമൽക്കിനാവുകളാലെ ഒരു പൂമാല കോർത്തു ഞാൻ തന്നു..
ലാവണ്യദേവതേ നിന്നെ കാണുവാൻ ഇന്നു ഞാൻ വന്നു...

മാനത്തുനിന്നു നീ വന്നു..എനിക്കീമണിവീണ നീ തന്നു
ആലോലമാടുന്നു ലോകം...നിന്റെ കാലൊച്ച മാത്രമാണെങ്ങും...
ലാവണ്യദേവതേ നിന്നെ കാണുവാൻ ഇന്നു ഞാൻ വന്നു
ഓമൽക്കിനാവുകളാലെ ഒരു പൂമാല കോർത്തു ഞാൻ തന്നു..

എന്നെ ഞാൻ എന്നേ മറന്നൂ...നിന്നിലെല്ലാം സമർപ്പിച്ചു നിന്നു..
എന്നെ ഞാൻ എന്നേ മറന്നൂ...നിന്നിലെല്ലാം സമർപ്പിച്ചു നിന്നു....
പൊന്നിൻ ചിലങ്കയുണർന്നാൽ
പൊന്നിൻ ചിലങ്കയുണർന്നാൽ...ലോകമെല്ലാം മറന്നു ഞാൻ പാടും
ലാവണ്യദേവതേ നിന്നെ കാണുവാൻ ഇന്നു ഞാൻ വന്നു
ഓമൽക്കിനാവുകളാലെ ഒരു പൂമാല കോർത്തു ഞാൻ തന്നു..

മായാതെ നിൽക്കുമോ മുന്നിൽ...എന്റെ വാർമഴവില്ലേ നീ എന്നും
മായാതെ നിൽക്കുമോ മുന്നിൽ...എന്റെ വാർമഴവില്ലേ നീ എന്നും...
താഴെ ഈ മണ്ണിൽ ഞാൻ എന്നും
താഴെ ഈ മണ്ണിൽ ഞാൻ എന്നും..നിന്റെ ഗാനവും പാടി നടക്കും
ലാവണ്യദേവതേ നിന്നെ കാണുവാൻ ഇന്നു ഞാൻ വന്നു
ഓമൽക്കിനാവുകളാലെ ഒരു പൂമാല കോർത്തു ഞാൻ തന്നു..
ഒരു പൂമാല കോർത്തു ഞാൻ തന്നു...
(ലാവണ്യദേവതേ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts