ശൈവ വൈഷ്ണവ
ശരണമന്ത്രം
Saiva Vaishnava (Sarana Manthram)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍എസ്‌ പി ബാലസുബ്രഹ്മണ്യം
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: September 28 2020 09:55:08.
ശൈവവൈഷ്ണവശക്തികള്‍ക്കൊരു
സംഗമോജ്വല കേന്ദ്രമായി
ശബരിമലയില്‍ പള്ളികൊള്ളും
ഹരിഹരാത്മജ കൈതൊഴാം
ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ
പശുപ പശുമതി പ്രണയ ചിന്മയ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ഭഗവദ്ഗീതയിലുള്ള പതിനെട്ടദ്ധ്യായങ്ങള്‍
പതിനെട്ടു പടിയിലും സ്മരിച്ചു ഞങ്ങള്‍
ജന്മപാപം ഒഴിയാനായി
അയ്യനെ നിന്‍ ശുഭാഗ്നിയില്‍
മനസ്സിന്‍റെ നെയ്ത്തേങ്ങ സമര്‍പ്പിച്ചീടാം
ഞങ്ങള്‍ സമര്‍പ്പിച്ചീടാം

അവിടുത്തെ സന്നിധിയില്‍
അഞ്ജലിയുമായി നിന്നപ്പോള്‍
തത്ത്വമസി എന്ന തത്ത്വം ഗ്രഹിച്ചു ഞങ്ങള്‍
പരമഗുരുവാം അങ്ങ് നല്‍കും പാവനമാം ഉപദേശം
വൃതവിശുദ്ധിയോടെ സാക്ഷാത്കരിച്ചു ഞങ്ങള്‍
അഹം ബ്രഹ്മാസ്മി!!
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts