ശ്രീ ഗണനായകനേ
നെയ്യഭിഷേകം
Sree Gananaayakane (Neyyabhishekam)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: December 21 2020 16:08:23.
മംഗള വിനായകം
ഗജാനനം മൗനഗുരുപൂജിതം
മഹാഗണനാദം പിംഗളനേത്രം
കുങ്കുമഗാത്രം ശങ്കരപുത്രം
വന്ദേഹം ഗണനായകം

ശ്രീ ഗണനായകനേ ശ്രിതജന പാലകനേ
ശിവ സുതനേ ഗണേശനേ
കന്നിമൂല സന്നിധി വാഴും ഗണപതി ഭഗവാനേ
കൈ തൊഴുന്നേന്‍!! കൈ തൊഴുന്നേന്‍!!
കുംഭയും തുമ്പിയും കൊമ്പുമായി
വാഴുന്നോരന്‍പെഴുമെന്‍ തമ്പുരാനേ
നിന്‍ മുന്നിലിന്നിതാ കുമ്പിടുന്നേന്‍
കൈ തൊഴുന്നേന്‍, തൊഴുന്നേന്‍!!

കാലാദിവര്‍ത്തിയാം ഹംസധ്വനിയില്‍ ഞാന്‍
വാതാപി പാടി ഭജിക്കാം...
കന്നിമൂല സന്നിധി വാഴും ഗണപതി ഭഗവാനേ
കൈ തൊഴുന്നേന്‍, തൊഴുന്നേന്‍!!
ആനന്ദചിത്തനാം അയ്യനോടൊപ്പം
ആനക്കിടാവായി നടക്കുവോനേ
വേലേന്തിടും ബാല മുരുകന്‍റെ കൂടെ
തോഴനായി നിന്നു കളിക്കുവോനേ..

സ്വരരാഗ ഗതികള്‍ ഉണരുന്ന നാട്ടയില്‍
തിരുനാമ സൂക്തങ്ങള്‍ ജപിക്കാം
കന്നിമൂല സന്നിധി വാഴും ഗണപതി ഭഗവാനേ
കൈ തൊഴുന്നേന്‍,.. തൊഴുന്നേന്‍!!
വിഘ്നങ്ങള്‍ നിന്‍ മുന്നിലെരിയുന്നു നിത്യമാം
മംഗളം പൂവിട്ടു കതിര്‍ചൂടിടുന്നു
തൃപ്പാദമേ ശരണമെന്നോര്‍ത്തു സന്നിധി
നില്‍പ്പാണ് ഞങ്ങള്‍ ഉടയോനേ
തൃപ്പാദമേ ശരണം ഉടയോനേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts