പറശ്ശിനീശ്വരാ
പറശ്ശിനി പുഴയോരം
Parassineeshwara (Parassini Puzhayoram)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംകാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി ,ആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശാമ
ഗാനത്തിന്റെ വരികള്‍
Last Modified: June 14 2021 04:25:20.
പറശ്ശിനീശ്വരാ.. കാളുവാഹനാ...
പാടികുറ്റിതന്‍ കാവ്യ മോഹനാ..
അഗതിയാമിവന്‍ തോറ്റം പാടിടാം...
അനുഗ്രഹിക്കണേ മുത്തപ്പന്‍ സദാ...
ശരണം മുത്തപ്പാ.. സ്വാമി ശരണം തിരുവപ്പാ..
ശരണം മുത്തപ്പാ.. സ്വാമി ശരണം തിരുവപ്പാ..

സ്വപ്നമാകുമീ ക്ഷണിക ജീവിതം
സ്വാമി ദര്‍ശനാല്‍ ധന്യമാക്കണേ...
അമ്മ മോഹമാം ഗര്‍ഭ ഗേഹത്തില്‍..
അവതരിക്കണേ മുത്തപ്പന്‍ സദാ..
ശിവ ശിവം കരം മുത്തപ്പന്‍ ചിരം
വിഷ്ണു വൈഭവം തിരുവപ്പന്‍ ദൈവം
മടയനായിതന്‍ ജന്മമാര്‍ന്നിടേ..
അടിയനാശ്രയം മുത്തപ്പന്‍ സദാ..
ശരണം മുത്തപ്പാ.. സ്വാമി ശരണം തിരുവപ്പാ..
ശരണം മുത്തപ്പാ.. സ്വാമി ശരണം തിരുവപ്പാ..

അടഞ്ഞ വാതിലിന്‍ സാക്ഷ നീക്കിയിന്ന്
ഉടലെടുക്കയെന്‍ അന്തരംഗത്തില്‍..
പൊള്ളുമഗ്നിയെ നുള്ളിമാറ്റി നിന്‍
വെള്ളി കണ്‍കളാല്‍ തൃക്കണ്‍ പാര്‍ക്കണേ
വ്യാധി ബാധിതന്‍ വൃദ്ധനൊരുവനേ..
അധികമെത്രയോ കാത്തിരിന്നു നീ..
ഇവിടെ ആയുസ്സിന്‍ കടവണിഞ്ഞിടും
ഇവനെ കാക്കണേ മുത്തപ്പന്‍ സദാ..
ശരണം മുത്തപ്പാ.. സ്വാമി ശരണം തിരുവപ്പാ..
ശരണം മുത്തപ്പാ.. സ്വാമി ശരണം തിരുവപ്പാ..

എത്രയെത്രയോ ഐതിഹ്യങ്ങള്‍ നിന്‍..
ചിത്രമെഴുതിടും ഭക്ത ഹൃത്തടം..
അക്ഷി പൂത്തിതാ നടയില്‍ നില്‍ക്കവേ..
രക്ഷ രക്ഷമാം മുത്തപ്പന്‍ സദാ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts