അടിമലരിതൾ
ഹരിചന്ദനം
Adimalarithal (Harichandanam)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജി മാര്‍ക്കോസ്‌
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: November 01 2023 15:35:00.
അടിമലരിതൾ തൊഴുന്നേ...
അയ്യപ്പാ നിൻ തിരുമുഖം കൈതൊഴുന്നേ...
ശബരിഗിരീശ്വരാ ശാസ്താവേ നിൻ
ശരണം തേടുന്നേൻ

കമലവിലോചനാ നിൻ കരുണാസാഗര-
തിരകളിൽ അലിയുന്നേൻ
കലിയുഗവരദാ നിൻ തിരുനാമകീർത്തന-
ലഹരിയിൽ മുഴുകുന്നേൻ

സ്വാമി ശരണം അയ്യപ്പാ
ശരണം ശരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ
ശരണം ശരണം അയ്യപ്പാ

അവനിയിൽ ജാതിമതാദികളില്ലാത്ത
അതി പുണ്യ സങ്കേതം...
ഹരിഹരനന്ദനാ നിൻ പൊന്നമ്പലം
ഭക്തർക്കഖിലർക്കും ആലംബം...

സ്വാമി ശരണം അയ്യപ്പാ
ശരണം ശരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ
ശരണം ശരണം അയ്യപ്പാ

സ്വാമിയേയ് ശരണമയ്യപ്പാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts