തൃച്ചംബരത്തെ തൃപ്പടി കാണുമ്പോൾ
ആരതി
Thruchambarathe Thruppadi Kaanumpol (Arathi)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംരഘുകുമാർ
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: October 19 2022 17:06:34.
തൃച്ചംബരത്തെ തൃപ്പടി കാണുമ്പോൾ
തൃച്ചേവടി കാണാൻ മോഹമായീ...
തൃച്ചേവടി കണ്ടാൽ തൃക്കോവിലുള്ളിലെ
തിരുമേനി കാണുവാനായി മോഹം

മോഹിച്ചു വന്നവർ ഞങ്ങളെൻ കണ്ണന്
മോതിരം വെച്ചു തൊഴുന്നതിന്നായി
ശ്രീബലരാമന്റെ ശ്രീകൃഷ്ണ ദേവന്റെ
ബാലകേളീ നൃത്തം കാണുവാനായി
കൃഷ്ണാ...കൃഷ്ണാ...
തൃച്ചംബരം വാഴും കൃഷ്ണാ

പാൽക്കുടം കൊണ്ടു ഞാൻ നിന്നെ വിളച്ചപ്പോൾ
ശ്രീബലഭദ്രന് ദുഖമായോ...
കൂടി പിരിയുമ്പോൾ ഗോവിന്ദ നാമങ്ങൾ
ആനന്ദാശ്രുവിൽ വീണുപോയോ
കൃഷ്ണാ...കൃഷ്ണാ...
തൃച്ചംബരം വാഴും കൃഷ്ണാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts