ആത്മാവിൽ നിറയുന്ന
സമയം സമാഗതമായ്
Athmavil Nirayunna (Samayam Samaagathamaay)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജേക്കബ് കൊരട്ടി
ഗാനരചനഫാ മാത്യൂ ഇലവുങ്കൽ വി സി
ഗായകര്‍രാധികാ തിലക്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 09 2023 03:06:56.


ആത്‌മാവിൽ നിറയുന്ന സങ്കീർത്തനം
അകതാരിൽ നിന്നുയരും സ്തുതി കീർത്തനം
ഓരോ അണുവിലും കുടികൊള്ളും ചൈതന്യമേ
ഒരു വേള പോലും ഞാൻ പിരിയാതെ പാടിടാം

ആരാധനാ യേശുവേ...ആരാധനാ യേശുവേ... (2)

സങ്കീർത്തനങ്ങളും സ്തുതികീർത്തനങ്ങളും
സർവ്വേശ സൂനുവേ പാടിടുന്നു
സ്വർഗ്ഗ സിംഹാസന സന്നിധെ പാടുന്ന
സ്വർഗീയ ദൂതരോടൊത്തു ഞങ്ങൾ
സ്വർഗീയ സംഗീതം പാടിടാം

ആരാധനാ യേശുവേ...ആരാധനാ യേശുവേ... (2)

സ്വർഗീയ മന്നയായ് ആത്‌മീയ ഭോജ്യമായി
ആരാധ്യ നാഥനെ വന്നീടണേ
ആത്‌മാവിൻ ദാഹം തീർക്കുവാൻ കനിയൂ
അങ്ങിൽ ലയിച്ചു ഞാൻ ജീവിച്ചിടാം
അങ്ങേ സ്തുതിച്ചു ഞാൻ പാടിടാം
(ആത്‌മാവിൽ നിറയുന്ന...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts