മനസ്സാം യമുനയിൽ ആലില
കൃഷ്ണപൂജ
Manassaam yamunayil aalila (Krishnapooja)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംമോഹന്‍ദാസ്‌
ഗാനരചനശ്രീശൈലം രാധാകൃഷ്ണൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 27 2015 12:15:05.
 മനസ്സാം യമുനയില്‍ ആലിലയൊഴുക്കൂ മാധവമോഹനശ്രീകൃഷ്ണാ
മമ ജന്മവീഥിയില്‍ സുകൃതം ചൊരിയൂ മയില്‍‌പ്പീലി ചൂടിയ മുകില്‍വര്‍ണ്ണാ (മനസ്സാം)

ആനന്ദഭൈരവീ തവ വേണുഗാനം അമൃതസംഗീതം കേട്ടൂ ഞാന്‍ (ആനന്ദ)
അപ്പൊളറിയാതെ ഞാനെന്‍റെ അരികത്തു കണ്ടൂ ആനന്ദക്കണ്ണാ നിന്‍ രൂപം (മനസ്സാം)

രതിസുഖസാരമാം ജയദേവഗീതം ഉണരുമ്പോളെന്‍ മനം ഇടക്കയായീ (രതി)
അതില്‍ അവിടുത്തെ മാഹാത്മ്യപ്പൊരുളൂകള്‍ കേട്ടൂ ആനന്ദമായെന്‍ മാനസം (മനസ്സാം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts