മീര മീര (F)
കണ്ണന്റെ മുന്നിൽ
Meera Meera (F) (Kannante Munnil)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംലാലു സുകുമാരൻ
ഗാനരചനഉഷാന്ത് താവത്ത്
ഗായകര്‍ഗായത്രി അശോകൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 14 2015 11:04:28.

മീര....മീര....പ്രണയിനി ഈ മീര...
ചിരകാലം കൃഷ്ണാ നിന്നെ
ഹൃദയമൺചിരാതിലൊളിപ്പിച്ച വിരഹിണി ഈ മീര...
പൂജിച്ചിടാനല്ലാതെ തന്ത്രികൾ മീട്ടുവാനാവതില്ലാ...
തെല്ലുമീ രാഗങ്ങൾ ഉണരുകില്ലാ....
മീര....മീര....

പതിയായ് മനസ്സിൽ മാലകൊരുത്തെപ്പോഴോ
കണ്ഠത്തിൽ അണിയിച്ചതല്ലേ....(2)
തിരുവരങ്ങൊരുക്കി കനവിലെ പൂമെത്തയിൽ
രാവുകൾ പകലാക്കിയില്ലേ...
കൃഷ്ണാ നിൻ വനവേണു മൂളുന്ന മാത്രയിൽ
പൊൻ ചിലമ്പണിഞ്ഞതല്ലേ....
ഈ മീര നെഞ്ചോടു ചേർന്നതല്ലേ....
കൃഷ്ണഹരേ ബോൽ കൃഷ്ണഹരേ
ജയ്‌ ജയ്‌ ബോലോ ശ്യാമഹരേ...(2)
മീര....മീര....

നിറമായ്‌ നാദമായ് സ്വപ്നവിഹായസ്സിൽ
സന്ധ്യകൾ കൈകോർത്തതല്ലേ...(2)
കൈക്കുമ്പിൾ നിറയുന്ന മന്ത്രതീർത്ഥം പോലെ
നെറുകയിൽ ചാർത്തിയതല്ലേ...
നീലാംബരാ നിൻ മൃദുസ്പർശമറിയുന്ന രാവിൽ
വെണ്ണപോൽ അലിഞ്ഞതല്ലേ....
കണ്ണന്റേതായതല്ലേ......
കൃഷ്ണഹരേ ബോൽ കൃഷ്ണഹരേ
ജയ്‌ ജയ്‌ ബോലോ ശ്യാമഹരേ...(2)
(മീര....മീര.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts