പ്രണാമം പ്രണാമം
സ്നേഹാഞ്ജലി
Pranaamam Pranaamam (Snehanjali)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംസ്റ്റീവ് മാത്തൻ
ഗാനരചനഫാദർ ജോൺ പിച്ചാപ്പിള്ളി
ഗായകര്‍വിത്സൺ പിറവം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 03 2015 15:50:35.

ജീവ ചൈതന്യത്തിനാധാരമേ..
കാല പ്രവാഹത്തിനതീതനേ...
സൃഷ്ടി സ്ഥിതി ലയ തത്വമേ
പ്രണാമം...പ്രണാമം...പ്രണാമം...

പ്രപഞ്ചത്തണലേ പ്രണാമം...
പ്രപഞ്ചപ്പൊരുളേ പ്രണാമം...
പ്രകൃതിയിൽ മാനവരൂപം പൂണ്ടൊരു
ആദി വചനമേ പ്രണാമം...
പ്രണാമം...പ്രണാമം...പ്രണാമം...

പരമപൂരുഷ പരാപരാ
സകല ചരാചര നായകാ
പാരീരേഴിനും പാലകാ...
സകല മനോഗുണ ദായകാ..
പ്രണാമം...

പതിതലോക വിമോചകാ
സുകൃതികൾ തേടും മോക്ഷമേ
പരമാനന്ദ പരംപൊരുളേ...
പാരിലെൻ യാത്രതൻ ലക്ഷ്യമേ...
പ്രണാമം...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts