വാങ്ങി ഭക്ഷിക്കുവീൻ
സ്നേഹാഞ്ജലി
Vaangi Bhakshikkuveen (Snehanjali)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംസ്റ്റീവ് മാത്തൻ
ഗാനരചനഫാദർ ജോൺ പിച്ചാപ്പിള്ളി
ഗായകര്‍കെസ്റ്റര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 04 2015 16:31:17.

വാങ്ങി ഭക്ഷിക്കുവിൻ...വാങ്ങി ഭക്ഷിക്കുവിൻ
നിങ്ങൾക്കായ് പകുത്തൊരെൻ മേനിയിതു്
വാങ്ങി പാനം ചെയ്‍വിൻ...വാങ്ങി പാനം ചെയ്‍വിൻ
നിങ്ങൾക്കായ് ചൊരിഞ്ഞൊരെൻ രക്തമിതു്...

ലോകത്തെ സൃഷ്‌ടിച്ച വചനം ഞാൻ
സ്വർഗ്ഗത്തിൽനിന്നുള്ള മന്ന ഞാൻ
അദ്ധ്വാനിക്കുന്നവർക്കാശ്വാസം ഞാൻ
ഭാരം വഹിക്കുന്നോർക്കാശ്രയം ഞാൻ..
ശാന്തശീലനാണു്...
വിനീതഹൃദയനാണു്...

വരൂ...വരൂ...വാങ്ങി ഭക്ഷിക്കുവിൻ
നിങ്ങൾക്കായ് പകുത്തൊരു മേനിയിതു്
വരൂ...വരൂ...വാങ്ങി പാനം ചെയ്‍വിൻ...
നിങ്ങൾക്കായ് ചൊരിഞ്ഞൊരു രക്തമിതു്...

ലോകത്തെ രക്ഷിക്കും സഹനം ഞാൻ
വീണഴിഞ്ഞുയിരേറ്റ ധ്യാനം ഞാൻ
മാനവരെ നയിക്കുന്ന നല്ലിടയൻ
അജഗണത്തിനേകവാതിലും ഞാൻ
ലോകത്തിൻ ദീപമാണു്...
ജീവന്റെ അപ്പമാണു്...

വരൂ...വരൂ...വാങ്ങി ഭക്ഷിക്കുവിൻ
നിങ്ങൾക്കായ് പകുത്തൊരു മേനിയിതു്
വരൂ...വരൂ...വാങ്ങി പാനം ചെയ്‍വിൻ...
നിങ്ങൾക്കായ് ചൊരിഞ്ഞൊരു രക്തമിതു്...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts