വിശദവിവരങ്ങള്‍ | |
വര്‍ഷം | 2015 |
സംഗീതം | സ്റ്റീവ് മാത്തൻ |
ഗാനരചന | ഫാദർ ജോൺ പിച്ചാപ്പിള്ളി |
ഗായകര്‍ | കെ ആർ ചിത്ര |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 03 2015 15:51:13.
സ്നേഹം കൊണ്ടു തൻ ആലയം നിർമ്മിക്കാൻ ആഗ്രഹിക്കുന്നു താതനാം ദൈവം... മാനവൻ ആ ഗേഹ നിർമ്മിതിക്കായ് സദാ മാരക ദ്വേഷത്തിൻ കല്ലുമായെത്തുന്നു... പരസ്പരം പൊരുതുന്ന രണ്ടു മൃഗങ്ങൾ വളരുന്നുണ്ടോരോ മർത്യനുമുള്ളിൽ നന്മയെന്നൊന്നിന്റെ പേരു്... തിന്മയെന്നൊന്നിന്റെ പേരു്.. അതിലേതു മൃഗത്തിനെ പോറ്റുന്നുവോ... ആ മൃഗം നമ്മിൽ പ്രതിഫലിക്കും... പരിശുദ്ധാരൂപിതൻ ദിവ്യഫലങ്ങൾ വിളയട്ടെയോരോ ഹൃത്തിനുമുള്ളിൽ സ്നേഹ സമാധാന വിശ്വസ്തത സൗമ്യ ക്ഷമ ദയ നന്മകളും സാമോദം നമ്മിൽ വസിച്ചിടട്ടെ...ആത്മ സംയമനം നമ്മെ നടത്തിടട്ടെ... | |