പമ്പാഗണപതി
ശരണ പ്രഭ
Pamba Ganapathi (Sharana Prabha)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംനാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: November 21 2023 13:22:00.
ശ്രീ ഗണേശായ നമഃ
ശ്രീ ഗണേശായ നമഃ
ശ്രീ ഗണേശായ നമഃ

പമ്പാ ഗണപതി വരനിധി സുഖനിധി
പമ്പയിൽ അമൃതേത്തൂണു കഴിഞ്ഞു
വിഘ്നപതീ കാത്തിടുക
പമ്പാ ഗണപതിയേ...
സിദ്ധിപതീ ബുദ്ധിപതീ
നാനാ ഗുണനിധിയേ...
പമ്പാ ഗണപതി വരനിധി സുഖനിധിയേ...

രസകദളിക്കുല ശർക്കര നിറപറ
അപ്പവും അടയും മധുവും ഗുണവും
നിറ മധുരാന്വം നറുമലർ നേദ്യം
അർഘ്യമെടുത്തു രസിച്ചു ഭുജിച്ചൊരു
പമ്പാ ഗണപതി വരനിധി സുഖനിധിയേ...

പമ്പാ ദീപ പ്രഭയിൽ വിളങ്ങും
തമ്പ്രാനേ നീ കാത്തിടുകില്ലേ
വാരണ മദ ഹര നന്ദനനേ ജയ
വാരണവദന മനോഹരനേ ജയ
പമ്പാ ഗണപതി വരനിധി സുഖനിധിയേ...

ശുക്ലാം ബരധരം ദേവം
ശശി വർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വ വിഘ്നോപ ശാന്തയേ...

ദുഃഖം കലർന്നു സുഖ ഭക്തം വരുത്തുമൊരു വിഘ്നം കളഞ്ഞു വനമാർഗം
സ്വർഗം കണക്കു സുമ തൽപ്തം കണക്കു തിരു ഉള്ളം തെളിഞ്ഞു വരമേകും
ശ്രീ വക്രതുണ്ടാ നമോസ്തുതേ...
ശ്രീ ഫാലചന്ദ്രാ നമോസ്തുതേ...
ശ്രീ ധൂമ്ര വർണ്ണാ നമോസ്തുതേ...
ശ്രീ ഏകദന്താ നമോസ്തുതേ...

സിദ്ധി നൽകുക നിത്യവും...
ബുദ്ധി നൽകുക നിത്യവും...
ശുദ്ധി നൽകുക നിത്യവും...
വിഘ്ന രാജ നമോ നമഃ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts