അന്നദാനപ്രഭു
സ്വാമിപാദം
Annadaanaprabhu (Swamipaadam)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനബിച്ചു തിരുമല
ഗായകര്‍അമ്പിളിക്കുട്ടൻ
രാഗംആന്തോളിക
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2024 06:01:19.
അന്നദാനപ്രഭു വിളങ്ങും ആലയം കണ്ടേ
മലയിൽ ആലയം കണ്ടേ...
സന്നിധാനത്തുയരും അമ്പലദീപവും കണ്ടേ
മകരദീപവും കണ്ടേ...

പമ്പയാറ്റിൻ കര മുതൽ പതിനെട്ടാംപടി വരെ
കലിയുഗത്തിനു കാതലായി വളർന്ന തേജസ്സേ
ശ്രീ ധർമ്മശാസ്താവേ
മഹിഷിമർദ്ദകനും നീയേ മനുഷ്യരക്ഷകനും നീയേ
മലയിൽ മകരവിളക്കിലുയരും
മായയും നീയേ മായികജാലവും നീയേ

ചമ്മ്രവട്ടത്തയ്യനും ശബരിമലയിൽ സ്വാമിയും
അച്ഛൻകോവിലാണ്ടവനുമായ് തീർന്ന ജ്യോതിസ്സേ
ശ്രീ പാക്കിൽശാസ്താവേ
വേട്ടയ്‌ക്കൊരുമകനും നീയേ കാട്ടിന്നുടയവനും നീയേ
കരടി കടുവകളിവയുടെ നാഥനും നീയേ
ഭൂതനാഥനും നീയേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts