ഗണപതിയെ
അയ്യനായ്
Ganapathiye (Ayyanaayi)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഅരുൺരാജ്
ഗാനരചനസുമേഷ് ചുങ്കപ്പാറ
ഗായകര്‍ഉണ്ണിമേനോൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 02 2015 07:09:31.
ഗണപതിയെ ഗണ നായകനെ
ആദി നാദമാം പ്രണവ സ്വരൂപനെ
ഉഴലുന്നിതാ ഈ ഊഴിയാം ആഴിയില്‍
അഴലിന്നല മാലയൊഴിക്കൂ
എഴകള്ക്കാശ്വാസമേകൂ

ഓംകാര നാദം ഉള്ളില്‍ ഉയരുമ്പോള്‍
ഓടി ഒളിക്കുന്നു വിഘ്നങ്ങളും
മാനസ താരതില്‍ മദഗജ മുഖരൂപം
എന്നുമേ നിറയുന്നു
ഗണനാഥദേവ ഭജമേകാം സദാ ഗിരിതനയാ സുതനെ
പദമലര്‍താരില്‍ പതിയുവാനായി കനിയണം കരിവദന


ഹേരംബ രൂപം ആരംഭമാകുന്നു
സാധകനനുഗ്രഹം ചൊരിയുന്നു
വിഘ്ന നിവാരകാ വിശ്വ പരിപാലക
എന്നില്‍ നിറയേണം
ഗണനാഥദേവ ഭജമേകാം സദാ ഗിരിതനയാ സുതനെ
പദമലര്‍താരില്‍ പതിയുവാനായി കനിയണം കരിവദന
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts