ഒരുനോക്കു കണ്ടൊരു
അയ്യനായ്
Orunokku Kandoru (Ayyanaayi)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഅരുൺരാജ്
ഗാനരചനസുമേഷ് ചുങ്കപ്പാറ
ഗായകര്‍ചന്ദ്രലേഖ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 02 2015 07:01:21.
ഒരു നോക്കു കണ്ടൊരു ഓർമയെന്നുള്ളിലായ്
ഒരുനാളും മായാതെ മിന്നി നില്പൂ
ഒരുനാളിലിനിയുമാ സവിധത്തിലണയുവാൻ
ഒരുപാട് നാളായി കാത്തു നില്പൂ

പതിനെട്ടു പടിമീതെ പദമേതുമമരാതെ
പരകരമേറി ഞാൻ മുന്നിലെത്തി
നിമിഷാർദ്ധ നേരമെൻ മിഴിയതിൽ പ്രഭയേകി
തവരൂപമകതാരിൽ കുടികൊണ്ട നാൾ
അന്ന് പതിരേതുമറിയാത്ത പെന്മണി ഞാന്‍ (ഒരു നോക്കു കണ്ടൊരു.....)

ഇഹലോക വാസത്തിന്‍ അഴലേതുമകലാനായ്‌
ഇരുകരം കൂപ്പി ഞാന്‍ കേഴുകയായ്‌
മമജീവ സരണിയിൽ ഒഴുകിയാ സവിധത്തിൽ
അണയുമോ അതുമാത്രം ജന്മപുണ്യം
ഇന്നു അതിനായി ജപമോതും പെണ്ണാണ്‌ ഞാൻ (ഒരു നോക്കു കണ്ടൊരു.....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts