അയ്യനല്ലേ
അയ്യനായ്
Ayyanalle (Ayyanaayi)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഅരുൺരാജ്
ഗാനരചനസുമേഷ് ചുങ്കപ്പാറ
ഗായകര്‍ഉണ്ണിമേനോൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 02 2015 07:07:28.
ഹരിഹരനന്ദന പന്തളനായക സന്തത വന്ദിത ശാന്തമുഖേ
ശുഭകരദായക ജനപരിപാലക ഗജമുഖസോദര കലിഹരനെ

അയ്യനല്ലേ അയ്യനല്ലേ എന്‍ പ്രിയ തോഴന്‍ നീയതല്ലേ
വാവരല്ലേ വാവരല്ലേ എന്‍ പ്രിയ തോഴന്‍ അരികിലില്ലേ
അകലാതെ ആത്മബന്ധമേകി ഒന്നതായലിഞ്ഞു
ഇട നെഞ്ചില്‍ ഏറി ജന്മ സൗഹൃദം അനുപമം ഇദം പ്രഥമമായി
(അയ്യനല്ലേ അയ്യനല്ലേ………..)
ജനിമൃതികള്‍ അറിയാതെ ജന്മകുലം നോക്കാതെ
പതിവായി അരികിലെന്‍ നന്പനില്ലേ
ഒരുനാളില്‍ മാലോകര്‍ ഒരുമനമായ്‌ തീര്ന്നീ ടും
സോദരര്‍ ഒന്നാകും സ്വപ്നമല്ലേ
വാവരും അയ്യനും ഒന്നതാണെന്നാളും
അരുമയായ്‌ ഒരുമയായ്‌ മരുവിടും മനമുണരും ഇന്നിതാ
അയ്യനെ വാവരെ സോദരരെ
(അയ്യനല്ലേ അയ്യനല്ലേ………..)

കപടതകള്‍ അറിയാതെ കര്മ്മന ഫലം നോക്കാതെ
ശബരീശന്‍ അരികിലെന്‍ വാവരില്ലേ
ദിനരാവില്‍ അപദാനം ഇടമുറിയാതൊഴുകുമ്പോള്‍
ഇഹലോക മോക്ഷമെന്‍ അരികിലില്ലേ
സ്വാമിയേ ശരണം നീ മന്ത്രമോ എന്നാളും
എളിമയായ്‌ തെളിമയായ്‌ ഒഴുകിടും ജപമുണരും ഇന്നിതാ
അയ്യനെ വാവരെ മല്പ്രിിയരെ
(അയ്യനല്ലേ അയ്യനല്ലേ………..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts