വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | വിദ്യാധരൻ |
ഗാനരചന | പിരപ്പന്‍കോട് മുരളി |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 27 2023 16:20:41.
ഭൂമിയിൽ സ്വർണ്ണ മയിൽപ്പീലി ചൂടിയ കാമുക സ്വപ്നമാണോമനേ നീ... (2) സ്നേഹിച്ചു തീരാത്ത ഗന്ധർവ്വ ഹൃദയത്തിൻ അമൃത സുഗന്ധമാണോമനേ നീ.. ( 2 ) ( ഭൂമിയിൽ സ്വർണ്ണ മയിൽ ) ഇന്ദ്രധനുസ്സിൽ നിന്നീവഴിയെത്തുന്ന ഹംസങ്ങളോടൊന്നു പറഞ്ഞയയ്ക്കൂ... ( 2 ) ഒന്നു തൊട്ടാൽ നാദബ്രഹ്മമുണർത്തുന്ന രുദ്രമണി വീണതന്നയയ്ക്കാം ... നിന്റെ രുദ്രമണി വീണതന്നയയ്ക്കാം ... ( ഭൂമിയിൽ സ്വർണ്ണ മയിൽ ) വിരഹിയാം യക്ഷന്റെ ഗീതത്തിനാലോ ... അഷ്ടപദീ ഗാന ലഹരിയാലോ... ( 2 ) വാസന്ത കാകളീ മധുവിനാലോ ... ഹൃദയേശ്വരീ നിന്നെ സൽക്കരിയ്ക്കാം.. എന്റെ മൺകുടിൽ നിനക്കായ് തുറന്നു വയ്ക്കാം... ( ഭൂമിയിൽ സ്വർണ്ണ മയിൽ ) | |