പൊലിക പൊലികേ
കുമ്മാട്ടി (നാടൻ പാട്ടുകൾ)
Polika Polike (Kummatti (Naadan Paattukal))
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംനാടൻ കലാസംഘം പാലക്കാട്
ഗാനരചനപരമ്പരാഗതം
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2023 05:52:17.
 പൊലിക...പൊലിക.. പൊലിക ദൈവമേ..(2)
ആദിയിൽ വച്ചൊരു അരിയും പൊലിക..
കത്തിച്ചു വച്ചൊരു ദീപം പൊലിക...
ഊര് പൊലിക... ഉലകം പൊലിക...
നാട് പൊലിക.. നഗരം പൊലിക...
വയനാടോ... വയനാടോ.. വയനാടോ.. പുഞ്ചാ...
വയനാടോൻ പുഞ്ചേൽ വഴി പോരും നേരം...

അങ്ങന്ന് വരുന്നത്.. ആരാണ് പോലും...
അങ്ങന്ന് വരുന്നത്... കൊറള് പോലും...
കൊറള് കൂടിയൊരു.. കോയിലും ഉണ്ട്...
കോയില് കൂടിയൊരു മാച്ചാരുമുണ്ട്...

തിരി തിരി... തിരി തിരി...
കള്ളപ്പുലയാ...
തിരിയുന്നു ചോന്നാൽ... തിരിയുമോ താങ്കൾ...
തിരിയെന്ന് ചൊന്നതിൻ കാരണാമുണ്ട്...
തിരികെപറയണംമെന്നോടിപ്പോഴ്....

ഒക്കത്ത് കുഞ്ഞുണ്ട്.. തലയിലോ.. കള്ള്...
എങ്ങനാടിയൻ.. വഴിതിരിയേണ്ട്...
അങ്ങേല്ലാം കാടെങ്കിൽ.. ഇങ്ങേല്ലാം മുള്ള്...
നേരെ പറഞ്ഞാൽ.. വഴിയൊട്ടും തിരിയാ..
ഞാൻ തന്ന തേങ്ങാ...ഒടച്ചില്ലേ ചൊവ്വരേ...
തേങ്ങാക്കകത് നീർ കണ്ടില്ലേ ചൊവ്വരെ...
നങ്ങടെ കുപ്പേൽ... നട്ടൊരു തൃത്താ...
പൂവല്ലോ നിങ്ങടെ... ദേവന്.. മാല...
നങ്ങടെ കുപ്പേൽ... നട്ടൊരു വാഴ..
പഴമല്ലോ നിങ്ങടെ... ദേവന് പൂജ...

വീരടി ചുറ്റി നടപ്പുണ്ട് ചൊവ്വര്...
മച്ചാട്ടി ചുറ്റി നടപ്പുണ്ട് ചൊവ്വര്...
ചന്ദനം ചാർത്തി നടപ്പുണ്ട് ചൊവ്വര്..
ചെറുമണിഞ്ഞു നടപ്പുണ്ട്.. നങ്കൾ...
പൊങ്കോയ ചൂടി നടപ്പുണ്ട് ചൊവ്വര്...
മീൻകോയ ചൂടി നടപ്പുണ്ട്... നങ്കൾ.
"എങ്ങളെ കൊത്യാലും ഒന്നല്ലേ ചോര...
നീങ്കളെ കൊത്യാലും ഒന്നല്ലേ ചോര..."(2)

പേരിയോന്റെ കോയിക്കൽ എല്ലാരും..ചെന്നാൽ..
അവിടേക്ക് നീങ്കളും നാങ്കളും... ഒക്കും...

പിന്നെന്തേ ചൊവ്വരെ..വീശാതെന്തു.. (2)

//പൊലിക.. പൊലിക...//






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts