അന്ധത തിങ്ങുമീ
സ്നേഹാർപ്പണം
Andhathathingumee (Sneharpanam)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംജോജോ കൊങ്കമല
ഗാനരചനഫാ മനു കലയിൽ സി എസ് ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 11 2017 16:29:51.
 യേശുവേ ..... ദൈവപുത്രാ ...... ഇതുവഴി നീ വരുമോ .......

അന്ധത തിങ്ങുമീ ജീവിത വീഥിയിൽ
തവതിരു ദര്ശനം കാത്തിരിപ്പൂ ...(2
രോഗ പീഢയാൽ തളർന്നോരെൻ മാനസേ
സൗഖ്യമായി നീവരണേ...
ശാന്തിയായി ദിവ്യ കാരുണയമായി നീ വരണേ


തിരുഓസ്തിരൂപാ കാരുണ്യമേ ... തവതിരു ദര്ശനം തരണേ ....(2

തീരാ ദുഖത്തിൻ ബേത്‌സൈഡായിൽ
പാപത്തിൻ ഭാരവുമായ് കാത്തിരിപ്പൂ .(2
പാപം പൊറുക്കും കരുണാ മയനെ
പ്രത്യാശയോടെ ഞാൻ കാത്തിരിപ്പൂ ......
ദിവ്യ കാരുണയമായി നീ വരണേ

തിരുഓസ്തിരൂപാ കാരുണ്യമേ ... തവതിരു ദര്ശനം തരണേ ....(2

അളവുകളില്ലാത്ത സ്നേഹം നൽകി നീ
മാറോടു ചേർത്തെന്നെ നിർത്തിടുമ്പോൾ .(2
അടിയനെ നിൻ തിരു മുറിവോടു ചേർക്കൂ
അനുതാപത്തിൻ കൃപയേകുവാൻ ......
ദിവ്യ കാരുണയമായി നീ വരണേ

അന്ധത തിങ്ങുമീ ജീവിത വീഥിയിൽ
തവതിരു ദര്ശനം കാത്തിരിപ്പൂ ...(2
രോഗ പീഢയാൽ തളർന്നോരെൻ മാനസേ
സൗഖ്യമായി നീവരണേ...
ശാന്തിയായി ദിവ്യ കാരുണയമായി നീ വരണേ

തിരുഓസ്തിരൂപാ കാരുണ്യമേ ... തവതിരു ദര്ശനം തരണേ ....(2
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts