ദിവ്യകാരുണ്യം
സ്നേഹാർപ്പണം
Divyakaarunyam (Sneharpanam)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംജോജോ കൊങ്കമല
ഗാനരചനഫാ മനു കലയിൽ സി എസ് ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 11 2017 16:27:51.
 ദിവ്യകാരുണ്യമേ പരമ പ്രകാശമേ
പാരിതിൻ പൂർണ്ണമാം സൗന്ദര്യമേ
പാപാന്ധകാരമാം കൂരിരുൾ നീക്കുവാൻ
നിത്യമാം ജ്യോതിസ്സേ എന്നിൽ വരൂ -(2

നിൻ തിരുസവിധെ ഞാൻ നിന്നിടുമ്പോൾ
ശാശ്വത സ്നേഹമായി നീമാറുന്നു -(2
ദിവ്യഭോജ്യമായ് നീ വന്നണയുമ്പോൾ
ഞാൻ ...... എത്ര ഭാഗ്യവാൻ .........

(ദിവ്യ കാരുണ്യമേ

ജീവന്റെ ഭോജ്യമേ .. സ്നേഹനാഥാ
രാപ്പകലങ്ങയെ തേടീടുന്നു -(2
ഒടുവിൽ എൻ ഹൃദയേ കണ്ടെത്തുമ്പോൾ
ഞാൻ ...... എത്ര ഭാഗ്യവാൻ .........

ദിവ്യകാരുണ്യമേ പരമ പ്രകാശമേ
പാരിതിൻ പൂർണ്ണമാം സൗന്ദര്യമേ
പാപാന്ധ കാരമാം കൂരിരുൾ നീക്കുവാൻ
നിത്യമാം ജ്യോതിസ്സേ എന്നിൽ വരൂ....
നിത്യമാം ജ്യോതിസ്സേ എന്നിൽ വരൂ......
നിത്യമാം ജ്യോതിസ്സേ എന്നിൽ വരൂ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts