വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | വി.എം.കേശവൻ |
ഗാനരചന | ശ്രീ രാമകൃഷ്ണ മഠം ഭജനാവലി |
ഗായകര്‍ | ഉണ്ണി മേനോന്‍ ,കോറസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 16 2021 11:13:25.
സ്വാമി വിവേകാനന്ദാ.. നിൻ പദം വന്ദേ.. ഭാരതയശോഗന്ധം പാരെങ്ങും പരത്തിയ (സ്വാമി) ഏകാന്തസ്വാതന്ത്ര്യവ്യാപനാ നിർഭയാ.. (2) വേദാന്തമഹാശംഖനിസ്വനം ഉയർത്തിയ (2) (സ്വാമി) ആകാരഗുണം കൊണ്ടും വാണീവൈഭവം കൊണ്ടും.. (2) വിജ്ഞാനദീപ്തി കൊണ്ടും വിശ്വത്തിൽ വിജയിച്ച (2) (സ്വാമി) ദുർജയഭോഗസൂക്തലോകത്തെ ഉണർത്തുവാൻ (2) ഗർജിച്ച നിഗമാന്ത കാന്താര നൃസിംഹമേ (2) (സ്വാമി) ഭാവത്താൽ മഹിമയാ പാരെല്ലാം തൊഴുംവണ്ണം (2) ഭാരതജയക്കൊടി ഉച്ചത്തിൽ പറപ്പിച്ച (2) (സ്വാമി) യോഗവും മഹനീയ ത്യാഗവും പരമാത്മാ (2) ബോധവുമിണക്കിയ തത്ത്വമേ ജയിയ്ക്കുക.. (2) (സ്വാമി) | |