വിശദവിവരങ്ങള്‍ | |
വര്‍ഷം | 2016 |
സംഗീതം | വിദ്യാധരൻ |
ഗാനരചന | സേതുമാധവൻ പാലാഴി |
ഗായകര്‍ | വിജയ് യേശുദാസ് ,ചിത്ര അരുൺ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 30 2016 13:45:23.
നീർമുകിൽ കംബളം നീർത്തി നിലാപ്പൂക്കൾ മയങ്ങുന്ന രാവിൽ നഷ്ട വസന്തത്തിൻ നീൾ നഖപ്പാടുകൾ നോവുമീ മണ്ണിന്റെ മാറിൽ ഓർമ്മകൾ മഴത്തുള്ളികൾ കുളിർ മുത്തുകൾ പെയ്തിറങ്ങുന്നു നീളും ഇടനാഴി തൻ ഓരത്ത് ഞാനേതു നീൾമിഴിപ്പൂവ് തിരഞ്ഞൂ നീയില്ല ഞാനില്ല നാമൊന്നു മാത്രമെ- ന്നാരേ സ്വകാര്യം പറഞ്ഞൂ ഓർമ്മകൾ മഴച്ചാലുകൾ ചേർന്നോഴുകുന്നു വേർപിരിയുന്നു നീറും വിരഹാർദ്ര നൊമ്പരം പൂക്കുമീ നീർ മാതളത്തിന്റെ ചോട്ടിൽ നീയായ് ഞാനായ് ഇനി വെറുമന്യരായ് ഇത്തിരി നേരമിരിക്കാം ഓർമ്മകൾ മഴനൂലുകൾ നേർത്തു മായുന്നു മണ്ണിൻ മനസ്സിൽ | |