പുഴയുടെ തീരം
പ്രണയചിത്രങ്ങൾ
Puzhayude Theeram (Pranayachithrangal)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംവിദ്യാധരൻ
ഗാനരചനസേതുമാധവൻ പാലാഴി
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 30 2016 13:46:10.
പുഴയുടെ തീരം, നിലാവിന്റെ കൈകൾ
സ്വപ്നം വിടർത്തുന്ന യാമം
പുതിയൊരു പാട്ടിന്റെ പല്ലവി തേടി
ഒരു യക്ഷ ഗായകൻ വന്ന നേരം

ഇളകും കൽപ്പടവിന്മേൽ, ഒഴുകുമീ പുഴയുടെ
ഹൃദയം ഞാൻ കാതോർത്തിരിക്കെ
ആത്മ സ്വകാര്യങ്ങൾ അറിയാത്ത ഭാവത്തിൽ
അരികത്തു നീ വന്നിരുന്നു
അലയിടും പാവാട ഞൊറികളെൻ കാലിന്മേൽ
അലസമായ് തൊട്ടു വിളിച്ചു

ഇളകും കൺ പീലികൾക്കുള്ളിലെ ആഴത്തിൽ
ഞാനെന്റെ ഹൃദയം തിരഞ്ഞൂ
പാതി വിടർന്നൊരാ പവിഴാധരങ്ങളിൽ
പ്രണയാക്ഷരങ്ങൾ കുറിച്ചു
പുഴയുടെ ഉള്ളം കുളുർത്തു, തീരത്തെ
വളർ ചെമ്പകം പൂവുതിർത്തു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts