കാളിന്ദീ പുളിനങ്ങൾ
ആകാശവാണി ലളിതഗാനങ്ങള്‍
Kaalindee Pulinangal (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകൊല്ലം ജയചന്ദ്രന്‍
ഗാനരചനനന്ദകുമാർ വള്ളിക്കാവ്
ഗായകര്‍ജ്യോതി ശ്രീ
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: November 27 2016 04:39:40.

കാളിന്ദിപുളിനങ്ങൾ കണ്ണന്റെ കാലൊച്ച
കാതോർത്തിരുന്നൊരു ശാരദസന്ധ്യയിൽ
കാതരയാം രാധ വാർത്തതാം കണ്ണുനീർ
കാൽത്തള നാദം പോൽ ഒഴുകി വന്നു.

ഓടക്കുഴൽ നാദം ലയസുഭഗം, അതിൽ
വിരഹാർദ്ര രാഗത്തിൻ അപശ്രുതികൾ
മധുരമനോജ്ഞമാം ചൊടിയിണകൾ,അതിൽ
കളങ്കഭരിതമാം മൃദുവചനം

ഈരേഴുലോകത്തിൻ ഏകനാഥൻ കണ്ണൻ
രാധയനാഥയിന്നീയുലകിൽ
ഓളങ്ങൾപോലോരോ ഓർമ്മകൾ കോർക്കുന്നു
രാധയാ കാളിന്ദി തീരഭൂവിൽ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts