വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് |
ഗാനരചന | പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള |
ഗായകര്‍ | എൽ ശിവദർശന |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 27 2020 09:40:20.
തുഞ്ചന്റെ നെഞ്ചിലെ കാഞ്ഞിരച്ചില്ലയിൽ തഞ്ചത്തിൽ പാടിയ കിളിമകളേ രാമായണം കഥ ചൊല്ലിയ നേരം ആടിയതീ മണിമലയാളം കുളിർ ചൂടിയതീ മണിമലയാളം (തുഞ്ചന്റെ നെഞ്ചിലെ...) മായാമാനിനെ മോഹിച്ച മിഴികളിൽ ഊറിത്തുളുമ്പിയ കൗതുകവും ശിംശപാ പാദപ ചോട്ടിലെ കണ്ണീരും മലയാളമേ നീ ആയി (2) അന്നെൻ പ്രിയഭാഷേ നീ ധന്യയായി നീ ധന്യയായി (തുഞ്ചന്റെ നെഞ്ചിലെ...) ത്രേതാപൂരുഷ പാദങ്ങൾ തൊട്ടപ്പോൾ കോരിത്തരിച്ചൊരാ പെൺ ശിലയായ് (2) ആദരാൽ തുഞ്ചന്റെ തൂലികത്തുമ്പതിൽ മലയാളമേ നീ ആടി അന്നെൻ കവിഭാഷേ നീ ധന്യയായി നീ ധന്യയായി (തുഞ്ചന്റെ നെഞ്ചിലെ...) | |