മല്ലിപ്പൂങ്കാവിൽ
പൂത്തുമ്പിയും പൂത്താലവും
Mallippoonkaavil (Poothumbiyum Poothaalavum)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംശ്യാം ധര്‍മന്‍
ഗാനരചനനന്ദകുമാർ കഴിമ്പ്രം
ഗായകര്‍ശ്യാം ധര്‍മന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 12 2017 17:01:05.
ഓ..ഓ…ഓ…ഓ…ഓ..ഓ…
മല്ലിപ്പൂങ്കാവിൽ പൂ നുള്ളാൻ വന്നപ്പോൾ
മാരിവില്ലിൻ തേനൊളിയിൽ ഞാൻ മയങ്ങുമ്പോൾ
എന്റെ കാതിലോണപ്പാട്ടു പാടി നീ മറഞ്ഞില്ലേ … നീ മറഞ്ഞില്ലേ….
(മല്ലിപ്പൂങ്കാവിൽ…)

അന്നൊരിക്കൽ എന്റെ മുന്നിൽ ഓണരാവിൽ
പൊൻകിനാവിൽ നിൻ മുഖം മിന്നി നിന്നപ്പോൾ
താമരപ്പൂങ്കാവു പോലെ നീ ചിരിച്ചില്ലേ
പൂങ്കിനാവിൽ കണ്ടതെല്ലാം എന്റെ മോഹങ്ങൾ
വെള്ളിനിലാക്കുമ്പിളുമായ് നീ മറഞ്ഞു പോയ്
എന്റെയിളം തേങ്ങലുകൾ രാവേറ്റു പാടിയില്ലേ
നീയെന്റെ വേദന അറിയുന്നില്ലേ ..അറിയുന്നില്ലേ…..
(മല്ലിപ്പൂങ്കാവിൽ…)

ഞാൻ നിനക്കായ് കാത്തിരുന്നു നീലരാവിൽ
എൻ കിനാക്കൾ നിൻവഴിയിൽ പൂ വിരിക്കുമ്പോൾ
പൊന്നശ്ശോകം പൂത്ത പോലെ വന്നു നിന്നില്ലേ
നിൻ മൊഴിയിൽ കേട്ടതോ എന്റെ നാദങ്ങൾ
രാവലിയും ഗാനവുമായ് ഞാൻ ഇരുന്നപ്പോൾ
നീയൊന്നും മിണ്ടാതെ പോയ് മറഞ്ഞില്ലേ
നീയെന്റെ വേദന അറിയുന്നില്ലേ… അറിയുന്നില്ലേ….
(മല്ലിപ്പൂങ്കാവിൽ…)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts