ഭൂതങ്ങൾ
ഗാനമേള
Bhoothangal (Gaanamela)
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംകെ ജെ യേശുദാസ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 26 2017 05:59:34.

ഭൂതങ്ങൾ നിധി കാത്തു മുത്തശ്ശിക്കഥയിലെ
ഭൂതങ്ങൾ നിലവറകൾ കാത്തു
ഭൂതങ്ങൾ നിധി കാത്തു മുത്തശ്ശിക്കഥയിലെ
ഭൂതങ്ങൾ നിലവറകൾ കാത്തു
നിലവറ ചിതൽ തിന്നു ഭൂതങ്ങൾ മൺമറഞ്ഞു
നിധിയെവിടെ ആ നിധിയെവിടെ
ഭൂതങ്ങൾ നിധി കാത്തു മുത്തശ്ശിക്കഥയിലെ
ഭൂതങ്ങൾ നിലവറകൾ കാത്തു

കാണാത്ത നിധി തേടി പോകുവോരേ
അതു കൈകളിലൂടെ ചോരുന്നു (2)
ചില്ലിക്കാശുകളായ് ചില്ലറനാണ്യങ്ങളായ്
എള്ളിൻ മണിപോലെ ചോരുന്നു
ഒരിടത്തൊരിടത്ത് സംഭരിക്കൂ ഒരു മഹാനിധിയായ് വളർത്തൂ
ഭൂതങ്ങൾ നിധി കാത്തു മുത്തശ്ശിക്കഥയിലെ
ഭൂതങ്ങൾ നിലവറകൾ കാത്തു

കാടുകൾ വയലുകളുഴുതവരേ
കതിർമണികൾക്ക് ദാഹനീർ തൂകുവോരേ (2)
നല്ലൊരു നാളുകളിൽ നന്നാഴി നീതിവെച്ച് നല്ലോണം കൊള്ളുന്ന മാളോരേ
ഒരിടത്തീയുതിർ മണികൾ വെയ്ക്കൂ ഒരു നിറപറയും ഒരുക്കൂ
ഭൂതങ്ങൾ നിധി കാത്തു മുത്തശ്ശിക്കഥയിലെ
ഭൂതങ്ങൾ നിലവറകൾ കാത്തു
നിലവറ ചിതൽ തിന്നു ഭൂതങ്ങൾ മൺമറഞ്ഞു
നിധിയെവിടെ ആ നിധിയെവിടെ
നിധിയെവിടെ ആ നിധിയെവിടെ
നിധിയെവിടെ ആ നിധിയെവിടെ
നിധിയെവിടെ ആ നിധിയെവിടെ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts