വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | ജി എസ് ശ്രീകൃഷ്ണൻ |
ഗാനരചന | ചൊവ്വല്ലുര്‍ കൃഷ്ണന്‍കട്ടി |
ഗായകര്‍ | പി ലീല |
രാഗം | മോഹനം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 21 2020 10:11:14.
ഈ നടയില്‍ തിരുനടയില്‍ ഇടത്തഴിയത്തുകാവില്‍ ദേവിതന്‍ നടയില്‍ അറിഞ്ഞു വിളിച്ചാല്‍ തപിച്ചു നമിച്ചാല്‍ അലിഞ്ഞു തീരാത്ത പാപങ്ങളില്ല! താപങ്ങളില്ല! കാലത്തിന്‍ താലത്തില്‍ കനകാഭ ചൊരിയുന്ന കര്‍പ്പൂര നാളങ്ങള്‍ വിടരുന്നു ഉദയാസ്തമയങ്ങള്‍ സഹസ്രദളപത്മത്തില്‍ സുമംഗലീ പൂജ തുടരുന്നു ധനുമാസപുലരികള്‍ അമ്മേ നിന്‍ സന്നിധിയില്‍ അനുദിനം കളംപാട്ടു നടത്തുന്നു പതിനെട്ടു പറവെച്ചു നടനടായെന്നുറച്ചും പതിവായി താലപ്പൊലി കഴിക്കുന്നു | |