തോട്ടങ്ങൾ ചൊല്ലി ചൊല്ലി
ദേവി പുഷ്പാഞ്ജലി
Thottangal Cholli Cholli (Devi Pushpanjali)
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംജി എസ് ശ്രീകൃഷ്ണൻ
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ലീല
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2020 10:23:56.
തോറ്റങ്ങള്‍ ചൊല്ലി ചൊല്ലി
നിന്‍ അടിമലരിണ പണിയുന്നമ്മേ
ചോറ്റാനിക്കര ഭഗവതിയേ
ഗതിയിനി നിന്‍ ചേവടിയമ്മേ

അമ്മേ നാരായണ ദേവി നാരായണ
അമ്മേ നാരായണ ദേവി നാരായണ

അക്ഷയഭാഗ്യഐശ്വര്യങ്ങള്‍ക്കുടയവളെ നിന്‍ തിരുനടയില്‍
അക്ഷരലക്ഷം കൊണ്ടുദയം തൊട്ടസ്തമയം വരേയും
അമ്മേ നാരായണ ദേവി നാരായണ
അമ്മേ നാരായണായെന്നാവര്‍ത്തിച്ചു ജപിച്ചും
കണ്ണീര്‍ പൂക്കളുതിര്‍ത്തും
പ്രണവധ്വനിയുടെ ഗംഗയില്‍ അടിമുടി
മുങ്ങിയുമിങ്ങേര്‍ക്കും ഞങ്ങളില്‍
അമ്മേ നിന്‍ കൃപ നിധരാം ചൊരിയേണം

അമ്മേ നാരായണ ദേവി നാരായണ
അമ്മേ നാരായണ ദേവി നാരായണ

നിറമാല നിലവിളക്കും
കൊട്ടിപാടി സേവയുമായി
നിന്നിഹടത്തില്‍ നിന്നിദ്രം മേലേക്കാവില്‍
നില്‍ക്കുബോളമ്മേ അനുനിമിഷം നിന്‍
തിരുമധുരം ഞങ്ങള്‍ നുകരുന്നു
അഷ്ടദളങ്ങള്‍ വിടരും
പത്മം പൂത്തുലയുന്ന താഴേക്കാവില്‍
നല്‍ക്കുരുതി കലശങ്ങള്‍
തൊഴുതു നില്‍ക്കും നേരമമ്മേ
ത്വല്‍കൃപതന്‍ കുളിരു ഞങ്ങള്‍ നുകര്‍ന്നീടുന്നു

അമ്മേ നാരായണ ദേവി നാരായണ
അമ്മേ നാരായണ ദേവി നാരായണ
അമ്മേ നാരായണ ദേവി നാരായണ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts