കരുണതൻ കതിരൊളി
ദേവി പുഷ്പാഞ്ജലി
Karunathan Kathiroli (Devi Pushpanjali)
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംജി എസ് ശ്രീകൃഷ്ണൻ
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ലീല
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: October 20 2020 20:00:07.
കരുണതന്‍ കതിരൊളി
ചൊരിയുന്ന ദേവി
ചെങ്ങന്നൂരംബികേ
കൈതൊഴുന്നേന്‍

ഉത്തുംഗഗോപുര നടയില്‍ ത്രികാലങ്ങള്‍
നിത്യവും ഭജിക്കുന്നു ഭക്തിയോടെ
തപ്തകാഞ്ചന വിഗ്രഹം തൊഴുന്നവര്‍
തൃപ്തരായി മടങ്ങുന്നു മുക്തിയോടെ

പമ്പാസരസില്‍ നീ നീരാടുന്നു ജനസഞ്ചയം
സുകൃതത്തില്‍ ആറാടുന്നു
നിരുപമ മംഗളെ നീയെന്നും
ഞങ്ങള്‍തന്‍ നിത്യദുഖങ്ങള്‍ അകറ്റുന്നു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts