വിടവാങ്ങി അവിടുത്തെ
അയ്യപ്പ ഗാനങ്ങൾ വോ XXXVII (ശ്രീ ധർമ്മ രക്ഷക പാഹിമാം)
Vidavaangi Aviduthe (Ayyappa Gaanangal Vol XXXVII (Sree Dharma Rakshaka Pahimaam))
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംശ്യാമ
ഗാനത്തിന്റെ വരികള്‍
Last Modified: January 17 2021 16:29:49.
വിടവാങ്ങി അവിടുത്തെ പടികളിറങ്ങുമ്പോൾ
വിതുമ്പുന്നു സ്വാമീ എൻ ഹൃദയം...
വരണേ വീണ്ടും എന്ന് പറയുന്ന പോലെയാ
മുഖഭാവമാണെന്‍റെ ഉള്ളിൽ
തിരുമുഖഭാവമാണെന്‍റെ ഉള്ളിൽ...

വൃശ്ചിക പുലരിയില്‍ പുഴയില്‍ മുങ്ങി
ക്ഷേത്ര മുറ്റത്തുനിന്നു ഞാന്‍ മുദ്ര ധരിച്ചൂ...
സ്വാമിയേയ്........
സ്വാമിയേ ഹരിഹരസുതനേ ശരണം
വിളിയോടെ അങ്ങയെ കുടിയിരുത്തി
മനസ്സില്‍ കുടിയിരുത്തീ

അഷ്ടരാഗങ്ങളെ ആട്ടിയോടിച്ചു ഞാന്‍
സത്വ ഗുണങ്ങള്‍ക്ക് ചിത്തമേകീ
ബ്രഹ്മചര്യാതി വൃതനിഷ്ഠയോടെ ഞാന്
ബ്രഹ്മാണ്ഡ നായക സവിധമെത്തി
മണ്ഡലകാലം മുഴുവനും മണികണ്‌ഠ-
മന്ത്ര ജപത്തോടെ ഞാന്‍ കഴിഞ്ഞു
മകരവിളക്കും തൊഴുതു ഞാന്‍ നില്‍ക്കുമ്പോള്‍
ഭഗവാനേ അങ്ങയോടൊരു യാചന
ഇനിയെന്‍റെ ശേഷിച്ച ജീവിതം സ്വാര്‍ത്ഥമാം
തടവറയില്‍പ്പെട്ടു പോയിടെല്ലേ
സ്വാമീ... ഒരു നിമിഷം എന്നെ പിരിഞ്ഞിടല്ലേ
പിരിഞ്ഞിടല്ലേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts