എറണാകുളത്തപ്പൻ
ശിവോഹം
Ernaakulathappan (Shivoham)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംകാംബോജി
ഗാനത്തിന്റെ വരികള്‍
Last Modified: May 18 2023 10:02:38.
ഓം ത്ര്യംബകം യജാമഹേ
സുഗന്ധീം പുഷ്ടിവർദ്ദനം
ഉർവ്വാരുകമിവ ബന്ധനാത്‌
മൃത്യോർമ്മുക്ഷീയമാമൃതാത്‌

എറണാകുളത്തപ്പൻ കരനാഥൻ
എല്ലാ വീടിനും ഗൃഹനാഥൻ
എള്ളോളം ആയുസ്സ് ബാക്കിയുണ്ടെന്നാകിൽ
എല്ലാരെയും കാക്കും മൃത്യുംഞ്ജയൻ
ഏഴുലകങ്ങൾക്കും സച്ചിൻമയൻ

ഋഷിനാഗൻ കൈതൊഴും ധ്യാനമൂർത്തേ
ഋതുപുഷ്‌പ വർഷാഭിഷേക കീർത്തേ
അർജ്ജുനൻ കൂപ്പും കിരാത മൂർത്തേ
അക്ഷരാർത്ഥത്തിലെൻ അഷ്ടമൂർത്തേ...
എന്റെ ഇഷ്ട മൂർത്തേ...
സത്യം ശിവം സകലം ശിവം
നിത്യം തൊഴാം തൊഴാം നിന്റെ പാദം...

മകരിത്തിരുവാതിര ആറാട്ട്...
മാനം നിറച്ചും നെയ്യ് വിളക്ക്...
മനസ്സേ ഭഗവാന് പറനിറയ്ക്ക്...
മഹിത മൃത്യുംഞ്ജയം നീ ജപിക്ക്
ഉള്ളിൽ ഓർമ്മ വെയ്ക്ക്...
എല്ലാം ശിവം എങ്ങും ശിവം
എന്നും ജപിക്കുവാൻ പഞ്ചാക്ഷരം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts