ഏഴര പൊന്നാന
ശിവോഹം
Ezhara Ponnana (Shivoham)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംശ്രീരാഗം
ഗാനത്തിന്റെ വരികള്‍
Last Modified: May 22 2023 04:44:43.
ഏഴരപ്പൊന്നാനപ്പുറത്ത്‌...
ഏറ്റുമാനൂരപ്പന്റെ എഴുന്നള്ളത്ത്‌...
ഏഴുലകും ചുറ്റിവരും പൊൻതിടമ്പ്...
കുംഭമാസ തിരുവാതിര നാളാറാട്ട്...

ഹര ഹര ശംഭോ ഗൗരീശാ...
ശിവ ശിവ ശംഭോ ഗൗരീശാ...
ഹര ഹര ശംഭോ...
ശിവ ശിവ ശംഭോ...
ജയ ജയ ശംഭോ ഗൗരീശാ...

അഘോര മൂർത്തേ വലിയ വിളക്കിൽ
ആയിരം നക്ഷത്ര തിരികൾ...
വിളക്കിലെ മഷി തൊട്ടു കണ്ണെഴുതാൻ അണയുന്നു
വിണ്ണിലെ ദേവ ഗണങ്ങൾ...
മണ്ണുരുവങ്ങൾ ഞങ്ങൾ
നീ കണ്ണു തെളിക്കുക ശിവ ശംഭോ...

ബ്രഹ്മശിരോഹര ഗൗരീശാ...
കൽമഷ നാശന ഗൗരീശാ...
ബ്രഹ്മശിരോഹര
കൽമഷ നാശന
ഷണ്മുഖ ജനകാ ഗൗരീശാ...

അരോഗ ദീർഘ സുമംഗള ജീവിതമരുളും നിന്റെ കടാക്ഷം
മാധവി പള്ളിപൂജാ ഉഷഃ പൂജ തൊഴുംനേരം
മഴയുടെ ഗംഗാ തീർത്ഥം
മുക്കണ്ണൻ തിരു മൂർത്തേ...
നീ മുക്തി തരൂ ഹര ശിവ ശംഭോ...

തുംഗ ജടാധര ഗൗരീശാ
പുംഗവ വാഹന ഗൗരീശാ
തുംഗ ജടാധര പുംഗവ വാഹന
ഗംഗാധര ഹര ഗൗരീശാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts