തളിക്ഷേത്ര നാഥനെ
ശിവോഹം
Thalikshethra Naadane (Shivoham)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംമാരരഞ്ജിനി
ഗാനത്തിന്റെ വരികള്‍
Last Modified: May 20 2023 08:24:53.
തളിക്ഷേത്ര നാഥനേ ഉമയുടെ കാന്തനേ
കുളിച്ചെത്തും ഉഴസ്സുകൾ വലം വെയ്ക്കുന്നൂ
വിളിപ്പുറത്തണഞ്ഞെന്നെ തുണയ്ക്കുന്ന വിസ്മയത്തിൽ
കിളിച്ചെത്തം ജപിയ്ക്കുന്നു നമഃ ശിവായ നമഃ ശിവായ

പാണിനിയ്ക്കു പരമാർത്ഥ ജ്ഞാനമുണ്ടായി വരാന്‍
പണ്ടു വ്യാകരണ കടുംതുടി മുഴക്കിയില്ലേ
പാമരനെന്നറിഞ്ഞിട്ടും മറക്കാതെ നീയെനിക്കു-
രേവതി പട്ടത്താനം തന്നരുളീലേ...
വിഷുസംക്രമത്തിലിന്നെൻ മനസ്സിന്റെ കൊടിയേറ്റം
നിനക്കിനി എട്ടുനാളും ഉത്സവഘോഷം

കൈലാസപതേ മഹാദേവ ശംഭോ...
ഢമ ഢമ ഢമ ഢമ ഢമരുപതേ
ധിമി തക ധിമി തക ദണ്ഡാ പതേ
ഹര ഹര ഹര ഹര പശുപതേ
ഓം നമോ നമോ നമഃ ശിവായ...

ഗർവ്വെഴും ഉദ്ദണ്ഡനേയും നേരിടാൻ നിസ്സാരനെന്നെ
ശർവ്വശങ്കര നിർവിശങ്കം നിയോഗിച്ചില്ലേ
വാക്കുകളെ ചിറകുമായി പാറുമെന്റെ ഭാഷയിൽ നീ
കാക്കശ്ശേരിയായുമെന്നെ വളർത്തിയില്ലേ
അണിവിരലുകള്‍ തൊട്ടു ജപിക്കും രുദ്രാക്ഷമായി ഞാൻ
അടുത്തജന്മവും നിന്നോടടുക്കുകില്ലേ...

കൈലാസപതേ മഹാദേവ ശംഭോ...
ഢമ ഢമ ഢമ ഢമ ഢമരുപതേ
ധിമി തക ധിമി തക ദണ്ഡാ പതേ
ഹര ഹര ഹര ഹര പശുപതേ
ഓം നമോ നമോ നമഃ ശിവായ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts