അമ്മെ നിൻ തിരുസന്നിധി
ദേവി കാർത്ത്യായിനി
Amme Nin Thirusannidhi (Devi Kaarthyaayini)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ എസ്‌ വെങ്കടേഷ്‌
ഗാനരചനപി വി ജയദേവ്
ഗായകര്‍ഉണ്ണി മേനോന്‍
രാഗംശുഭ പന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: March 09 2022 07:26:33.
അമ്മേ നിന്‍ തിരു സന്നിധി പൂകാനുഴറും മനസ്സോടെ
വന്നല്ലോ ഞാന്‍ വീണയൊന്നു തുറന്നാലും ദേവീ
മണിനാദം കേട്ടുണരും മനവും തനുവും നിന്‍ മുന്നില്‍
പ്രണവജപത്തോടര്‍പ്പിക്കുന്നൂ മിഴികള്‍ തുറന്നാലും (അമ്മേ..)

ഗൌരീ രൂപിണി നിദ്രാ രൂപിണി
ശ്രദ്ധാ രൂപിണി ജഗദംബേ (2)
ചോറ്റാനിക്കരെ വാഴും ഭക്ത പ്രിയയാം
ജനനീ വരമരുളൂ
ചന്ദ്രസ്വരൂപിണി ചന്ദ്രികകാരിണി
വിദ്യാരൂപിണി ജഗദംബേ
ജഗല്പാരിപാലന കര്‍മ്മോത്സുകയാം
ജഗജനനീ നീ വരമരുളൂ (2) (അമ്മേ നിന്‍...)

കാലത്രയങ്ങള്‍ നിന്നേ തൂക്കും
കാരണരൂപിണീ നീയമ്മേ (2)
നാദസ്വരൂപിണീ നീയേ സത്യം
മാനസമലരില്‍ നീയേ നിത്യം
സര്‍വ്വേശ്വരി നീ സൃഷ്ടിസ്ഥിതിലയ
കാരണഭൂതേ നീയമ്മേ
സകലകലോത്ഭവ സാരം നീയേ
വരദേ ദുര്‍ഗ്ഗേ കനിയുക നീ (2) (അമ്മേ നിന്‍...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts