ഇതാണിതാണ് കാണുവിൻ
ജനം ടി വി
Ithanithanu Kaanuvin (Janam TV)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംജിബി ഗോപാല
ഗാനരചനകാണാപ്പുറം നകുലൻ
ഗായകര്‍രാകേഷ്‌ ബ്രഹ്മാനന്ദന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 21 2019 03:33:56.
 ഇതാണിതാണ് കാണുവിൻ, വരൂ വിഭൂതി നൽകുവിൻ
മഹാടവീ തടങ്ങളിൽ വിരാഡാഹിന്ദുസംഗമം

വിപത്തിനെതടുക്കുവാൻ അടുത്തുനിൽക്കുമാർജ്ജുനർ
രചിക്കയാണവർ മഹാചരിത്രമെന്നു നിർണ്ണയം
ഒരേമനസ്സൊരേജപം ഒരേവികാരനിര്ഭരം
സ്വധർമ്മപാലനത്തിനായി സ്വജീവിതസമർപ്പണം
അഹന്തതൻ ചിലമ്പണിഞ്ഞധാർമ്മികൾ അടുക്കവേ
തടുക്കുമെന്നു നിശ്ചയിച്ചുറച്ചു നിൽക്കയാണവർ
(ഇതാണിതാണ് )

നീതിക്കുമെന്നു മൃത്യുവും വരിക്കുവാനൊരുക്കമായി
ചമയ്ക്കയാണവർ മതിൽ ഗിരിക്കുതുല്യമുജ്ജ്വലം
കടുത്ത ദണ്ഡിനാലവർ വരിപ്പു ക്രൂരമർദ്ദനം
അകത്തുസ്വാമിയാകയാൽ അതൊക്കെ നിഷ്പ്രയോജനം
സുശക്തരോധമൊന്നുതീർത്തു ധർമ്മരക്ഷചെയ്യുവോർ
പരസഹസ്രമാകയാൽ പണിപ്പെടുന്നു രാക്ഷസർ
(ഇതാണിതാണ് )

നിസ്സംഗമൂഡദൈന്യത ഇസ്സങ്ങൾതീർത്തചങ്ങല
ഇതൊക്കെ ദൂരെയെഞെറിഞ്ഞിവർ വരുന്നകാഹളം
അതിൻപ്രകമ്പനങ്ങളിൽ തകർന്നടിഞ്ഞുവീണിതാ
അതീവധാർഷ്ട്ട്യമെന്നതിൽ പൊതിഞ്ഞ രാജശാസന
ഇന്നിതിരിച്ചൊരിക്കലും വരാതവണ്ണമെന്നപോൽ
അഭിന്നവൻനൃപന്റെയാ കിരീടമിന്നുടഞ്ഞുപോയി..
(ഇതാണിതാണ് )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts