ചൊവ്വര ശ്രീ ധർമ്മശാസ്താവേ
ശാസ്‌താമൃതം
Chovvara Sree Dharmashaasthave (Shaasthaamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഖരഹരപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: March 17 2024 08:00:31.
ചൊവ്വര ശ്രീ ധര്‍മ്മശാസ്താവേ...
ചൊവ്വര ശ്രീ ധര്‍മ്മശാസ്താവേ മുന്നില്‍
കൈതൊഴും പ്രകൃതിയും അവള്‍ പെറ്റ മക്കളും
അങ്ങതന്‍ അടിമകളല്ലോ...
അവിടുന്ന് ഞങ്ങളുടെ രക്ഷകനല്ലോ
ചൊവ്വര ശ്രീ ധര്‍മ്മശാസ്താവേ

ആഴക്കടലില്‍ മഴുവെറിഞ്ഞീപുണ്യ
ഭൂമിയെ സൃഷ്ടിച്ചതാരോ....
ആ രാമന്‍ ഭൃഗുരാമന്‍ പരശുരാമന്‍
അങ്ങയെ വാഹിച്ചതല്ലോ...
അതിരുകള്‍ കാക്കാന്‍ കതിരുകള്‍ കാക്കാന്‍
അകമഴിഞ്ഞനുഗ്രഹമരുളാന്‍...

ലോകപൂജ്യം മഹാവീരം
സര്‍വ്വരക്ഷാകരം വിഭും
പാര്‍വ്വതീ ഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യഹം

നേരും നെറിയും ധര്‍മ്മവും പാലിക്കും
ശ്രീ ധര്‍മ്മശാസ്താവു ശരണം...
ആ കൈയ്യില്‍ ഉടവാളില്‍ ജ്വലിച്ചിടുന്നൂ...
സൂര്യന്റെ വജ്ര പ്രകാശം...
അരിവിറയൊഴിയാന്‍ അരുള്‍മഴ പൊഴിയാന്‍
ഇതു ശാസ്താമൃത നേദ്യം...

വിപ്രപൂജ്യം വിശ്വവന്ദ്യം
വിഷ്ണുശംഭോ പ്രിയം സുതം
ക്ഷിപ്ര പ്രസാദ നിരതം
ശാസ്താരം പ്രണമാമ്യഹം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts