പറശ്ശിനിമുത്തപ്പൻ
മുത്താണു് മുത്തപ്പൻ
Parashini Muthappan (Muthanu Muthappan)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംപ്രസന്നൻ സരിഗമ
ഗാനരചനരജനീഷ് ആർ ചന്ദ്രൻ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 29 2022 09:42:36.
പറശ്ശിനി മുത്തപ്പൻ
പരമദയാപരൻ
പരമാത്മചൈതന്യ പരബ്രഹ്മ രൂപൻ
പരമേശ്വരൻ പണ്ട് പൈതലായ് പാവമാം
പാടിയമ്മയ്ക്കേകിയ പാവന പുത്രൻ

പതിനാലു ലോകവും
പരിശോഭിതം
പരം പൊരുളേ
പരാശക്തേ നിൻ പ്രഭാവം
പറയാതെയെന്നുടെ
പരിദേവനങ്ങൾക്ക്
പരിഹാരമാകുന്നു നിൻ പ്രസാദം
പറശ്ശിനിപുരയിലെ പൊൻ പ്രസാദം


പല കോടി മക്കൾക്കു
പരിലാളനം
പരം പൊരുളേ
പരാശക്തേ നിൻ പ്രതാപം
പിഴവേതുമില്ലാതീ പഥികന്റെ പാതയിൽ
പുതുദീപമാകുന്നു പൊൻ പ്രഭാതം
പറശിനി പുഴയിലെ പൊൻ പ്രഭാതം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts