വിശദവിവരങ്ങള്‍ | |
വര്‍ഷം | 2019 |
സംഗീതം | യൂസഫ് കാരക്കാട് |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | യൂസഫ് കാരക്കാട് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 23 2022 11:19:29.
പ്രണയമില്ലാതെയായ നാൾ സകലതും...... തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു- ഞാൻ......... ജനലരികിൽ നിന്നിളവെയിൽ കൈത്തലം..... പതിയേ പിൻ വലിയ്ക്കുന്നതു മാതിരി...... പ്രണയമില്ലാതെയായനാൾ സകലതും......... തിരികെയേൽപ്പിച്ചു പിൻ മടങ്ങുന്നു- ഞാൻ... ഇലകളിൽ നിന്നെടുത്തൊരു ഹരിതകം........ മഴയുടെ ജലസാന്ദ്രമാം സൗഹൃദം......... വിരലിലാദ്യം തൊടുമ്പോൾ പടർന്നൊരു........ വിവരണാതീത വൈദ്യുതീ കമ്പനം......... പ്രണയമില്ലാതെയായനാൾ സകലതും......... തിരികെയേൽപ്പിച്ചു പിൻ മടങ്ങുന്നു- ഞാൻ...... അതിരെഴാത്ത നിശീഥത്തിലെവിടയോ......... വിളറിവീഴും നിലാവിന്റെ സുസ്മിതം......... മിഴികളിൽ നിന്നു മിന്നലായ് വന്നെന്റെ.... മഴകളെ കുതികൊള്ളിച്ച കാർമ്മുകം..... പ്രണയമില്ലാതെയായനാൾ സകലതും... തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു- ഞാൻ........ പ്രണയമില്ലാതെയായനാൾ സകലതും......... തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു- ഞാൻ... തിരയഗാധങ്ങളിൽ നിന്നു ചിപ്പികൾ........ കരയിൽ വച്ചു മടങ്ങുന്നതു മാതിരി...... പ്രണയമില്ലാതെയായനാൾ സകലതും... തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു- ഞാൻ...... | |