എന്റെ ഗണപതി
വിഘ്‌നേശ്വരം [വോ II]
Ente Ganapathi (Vighneshwaram [Vol II])
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍ഉണ്ണി മേനോന്‍
രാഗംരീതിഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: April 06 2021 09:09:25.
എന്‍റെ ഗണപതി മന്ത്ര ഗണപതി
സന്തതം വരുമെന്‍റെ അരികില്‍
എന്‍റെ ഗണപതി സ്വന്ത ഗണപതി
വിഘ്ന രാജ്യത്തിന്‍റെ തമ്പുരാന്‍

വഹ്ന്യ ഗണപതി വിദ്യ ഗണപതി
ഏകദന്ത പരിശോഭിതം
ചിന്തിതം പരമെന്നു ഓമനം ഗജാനനം
ഹൃദിത നമോ നമ: നമോ നമ:

കണ്ടിടുന്നു തവ പാദാന്തികത്തില്‍
വരുമന്തണന്‍ പരശുരാമനും
ശുംഭി പൂണ്ടു നിന്‍ കൊമ്പൊടിച്ചു
ശിവന്‍ നന്തികേ കൈലാസം പോകുവാന്‍
പണ്ടഗസ്ത്യന്‍ മുന്നില്‍ കാകനായി വന്നു
കാവേരി നദി നീ ഒഴുക്കീ
എന്നുമാദ്യം ഭഗവാനു മാമ്പഴം
അച്ഛനുമമ്മയ്ക്കും നിന്റെ പ്രദക്ഷിണം

കന്നിമൂലയില്‍ അനന്ത ശക്തികള്‍
സ്വന്തമാക്കിയെന്നും വിളങ്ങിടും
ഐങ്കരന്‍ നീ ആനയായി വന്നു
വള്ളി കുമരന്‍ തിരുമണം തീര്‍ത്തൂ
പിന്നെ രാവണനോടു സതതം
ആത്മ ലിംഗവുമേറ്റുവാങ്ങി
എന്‍റെ ഗണപതി ഇഷ്ട ഗണപതി
എന്‍റെ മനസ്സില്‍ വിളയാടണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts