പഴവങ്ങാടി ഗണേശാ
വിഘ്‌നേശ്വരം [വോ II]
Pazhavangadi Ganesa (Vighneshwaram [Vol II])
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: November 05 2020 19:04:36.
പഴവങ്ങാടി ഗണേശാ ശരണം
തിരകളൊഴിക്കാന്‍ പണിയാം ചരണം
വിഘ്ന നിവാരണ വാരണ വദനം
അഗ്നിജ സോദരാ തൊഴുതുണരേണം

കറുകതന്‍ മാലയും കദളിയും കരിമ്പും
കഴലിണയില്‍ ഞാന്‍ കണിവെക്കാം
അശുഭങ്ങള്‍ അകലുവാന്‍ പാശാങ്കുശധരാ
അടിയന്‍ നിന്‍ നടയില്‍ കേരമുടയ്ക്കാം

അനന്തപുരത്തിന് അഷ്ടദിക്ക് പാലകര്‍
നിരന്തരം നില്‍ക്കുന്നു കാവല്‍ക്കാരായ്
കാത്തിടണം പ്രഭോ എന്നോതി അവരെന്നും
ഏത്തമിടാനെത്തും നിന്‍റെ കാല്‍ക്കല്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts