കൈതൊഴാം കേശാദിപാദം
വിഘ്‌നേശ്വരം [വോ II]
Kaithozham Kesaadipaadam (Vighneshwaram [Vol II])
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: April 06 2021 09:10:33.
കൈതൊഴാം കേശാദിപാദം ഗണേശാ
കൈവല്യമരുളുന്ന മംഗല്യ രൂപം
കൈതൊഴാം കേശാദിപാദം ഗണേശാ

വിഘടമിടയും നിജ വദനം കൂപ്പാം
അമൃതമണിയും ഗജ രദനം കൂപ്പാം
പണ്ടു തുടര്‍ച്ചയായി പഞ്ചമ വേദം
കൊണ്ട് കുറിച്ചൊരു തൃക്കരം കൂപ്പാം

ധനധനുടയ പെരു മദവും തീര്‍ക്കും
അഖിലമടങ്ങും തിരു ഉദരം കൂപ്പാം
കാല്‍ക്ഷണം കൊണ്ടു ഭൂ പ്രദക്ഷിണം ചെയ്ത
കാല്‍ത്തളിര്‍ രണ്ടും കണ്ടു ഞാന്‍ കൂപ്പാം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts