തരുന്നാർക്ക കിരണാവലി
സ്വാമി നാമം
Tharunnaarkka Kiranaavali (Swami Naamam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിദ്യാധരൻ
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: April 02 2024 14:33:12.
അഗജനാന പത്മാര്‍ത്ഥം
ഗജാനനമഹര്‍ നിശം
അനേകദാതം ഭക്താനാം
ഏക ദന്തം ഉപാസ് മഹേ
ഓം നമോ നമ: ഓം നമോ നമ:
ഓം.... നമോ നമ:..

തരുണാര്‍ക്ക കിരണാവലി തോരണം ചാര്‍ത്തുന്ന
മലര്‍നാളം വിടരുന്ന മലനിരയില്‍
പുലരൊളിയില്‍ നല്‍ക്കണ്ണി മൂലയില്‍ വാഴുന്ന ഭഗവാനേ...
ക്ഷിപ്ര പ്രസാദിയാം ഗണനായക ഭഗവാനേ...
അടിയങ്ങളില്‍ അവിടുത്തെ കാരുണ്യം പൊഴിയാവൂ...

സമസ്ത വേദ പുരാണോതിഹാസ പാരംഗതം
സര്‍വൈശ്വര്യദായകം ഭൂത ഗണാഥി നായകം
സിദ്ധി വിനായകനേ മംഗള ദായകനേ...
ശ്രിതജന പാലക പാലയ പാലയമാം

പീത രുചിരാംബര ശോഭിത സുന്ദരതരമാകാരം
ഗീതവാദ്യലയസാരം സമ്പൂര്‍ണ്ണമാം അവതാരം
വിഘ്ന വിനാശകനേ മൂഷിക വാഹനനേ...
നിത്യനിരാമായ പാലയ പാലയമാം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts