കൊട്ടിപ്പാടി ഭഗവാന്റെ
കർപ്പൂരപ്രിയൻ
Kottippadi Bhagavaante (Karpoora Priyan)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംഹുസേനി
ഗാനത്തിന്റെ വരികള്‍
Last Modified: November 23 2021 17:22:02.
കോട്ടപ്പടി ഭഗവാന്റെ തൃപ്പടിയില്‍ പടലടിച്ചു
പേട്ടകെട്ടി കൊട്ടിയാടുന്നൂ..
കാട്ടുമര തോരണങ്ങള്‍ കെട്ടിയാടുന്നൂ..

തെയ്യത്തോം ശരണമപ്പാ
തിത്തെയ്യം ശരണമപ്പാ
ശരണമയ്യപ്പാ..
സ്വാമി ശരണമയ്യപ്പാ...

മലയരയ പറ മുഴക്കി
മാരുതന്‍ കുളിരലയിളക്കി
മഹിഷി വൈരിശ്രുതിയുണര്‍ത്തി
ഉണര്‍ത്തി മാനസം കോല്‍ കൊട്ടിയാടുന്നൂ

തെയ്യത്തോം ശരണമപ്പാ
തിത്തെയ്യം ശരണമപ്പാ
ശരണമയ്യപ്പാ..
സ്വാമി ശരണമയ്യപ്പാ...

കുളിച്ചീറന്‍ തോര്‍ത്തുടുത്തു
കുളിര്‍മുഖത്തിന്‍ നിറം പൂത്തു
കാട്ടരയ കോലമാകുന്നു
കന്നിക്കാര്‍ പേട്ടകെട്ടി കൂടിയാടുന്നൂ

തെയ്യത്തോം ശരണമപ്പാ
തിത്തെയ്യം ശരണമപ്പാ
ശരണമയ്യപ്പാ..
സ്വാമി ശരണമയ്യപ്പാ...

എരുമേലി പുഴയോരം മരുവീടും ധര്‍മ്മശാസ്താ
തവനാമ കീര്‍ത്തനങ്ങള്‍ പാടിയാടുന്നൂ...

തെയ്യത്തോം ശരണമപ്പാ
തിത്തെയ്യം ശരണമപ്പാ
ശരണമയ്യപ്പാ..
സ്വാമി ശരണമയ്യപ്പാ...

കര്‍പ്പൂരയാഴി തീര്‍ത്തു
നേര്‍ച്ചവെടികള്‍ പൊട്ടിയാര്‍ത്തു
വാട്ടകോട്ടം മാറ്റി മനസ്സില്‍
മനസ്സില്‍ ശാന്തരാഗം ചൂടിയാടുന്നൂ..

തെയ്യത്തോം ശരണമപ്പാ
തിത്തെയ്യം ശരണമപ്പാ
ശരണമയ്യപ്പാ..
സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ..
സ്വാമി ശരണമയ്യപ്പാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts