സ്വാമി എന്റെ സ്വാമി
സ്വാമി സംഗീതം
Swami Ente Swami (Swami Sangeetham)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംപട്ദീപ്
ഗാനത്തിന്റെ വരികള്‍
Last Modified: March 06 2022 14:48:54.
സ്വാമീ എന്റെ സ്വാമീ അയ്യപ്പ സ്വാമീ....
സ്വാമീ എന്റെ സ്വാമീ അയ്യപ്പ സ്വാമീ....
നൊമ്പരക്കെട്ടുമായി കാൽക്കൽ വീഴുന്നു ഞാൻ
പ്രാർത്ഥന കേൾക്കണേ സങ്കടം തീർക്കണേ
സ്വാമീ സ്വാമീ സ്വാമീ...

കണ്ണീർകുടങ്ങളാൽ കാലടി കഴുകാം
കൈയ്യേൽക്കണേ എന്നേ സ്വാമീ
ശ്രീഭൂത നാഥാ കാരുണ്യ സാഗരാ
എന്നെ നീ അനുഗ്രഹിക്കൂ..
അയ്യപ്പാ എന്നെ നിൻ പമ്പയാക്കൂ...

പന്തള നാഥാ കാനന വാസാ ശങ്കര തനയാ അയ്യപ്പാ
പതിനെട്ടാംപടി മേലേയിരിക്കും
ഹരിഹര സുതനേ പാലയ പാലയ സ്വാമീ

ഇരുൾവാഴുമെന്നുടെ ജീവിതത്തിന്റെ
നിറജ്യോതിയാണ് നീ സ്വാമീ
ശ്രീശബരീശാ കൈവല്യ ദായകാ
എന്നെ നീ സ്വീകരിക്കൂ
അയ്യപ്പാ എന്നെ നിൻ ദാസനാക്കൂ...

പന്തള നാഥാ കാനന വാസാ ശങ്കര തനയാ അയ്യപ്പാ
പതിനെട്ടാംപടി മേലേയിരിക്കും
ഹരിഹര സുതനേ പാലയ പാലയ സ്വാമീ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts